ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ അതിവേഗം വര്‍ധിച്ച് വരികയാണ്. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.
മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങള്‍ നടക്കാനുളള സാധ്യതയുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ യുഎസ് പൗരന്മാര്ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്നതിന് യുഎസ് സര്‍ക്കാരിന് പരിമിതമായ കഴിവേയുള്ളൂവെന്നും പ്രസ്താവനയില്‍ പറയുന്നു.
ജമ്മു കശ്മീര്‍ മേഖലയിലേക്കുളള യാത്രയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരാക്രമണവും ആഭ്യന്തര കലാപ സാധ്യതയും ഈ പ്രദേശങ്ങളിലുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ ~പാക് നിയന്ത്രണ രേഖയില്‍ ഇത് സര്‍വ സാധാരണമാണെന്നും പറയുന്നു. യുഎസ് പൗരന്മാര് ഇന്ത്യ~നേപ്പാള്‍ അതിര്‍ത്തി കടക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്.
സാറ്റലൈറ്റ് ഫോണുകളോ ജിപിഎസ് ഉപകരണങ്ങളോ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇവ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്, കൂടാതെ 200,000 വരെ പിഴയോ തടവോ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ക്ക് കാരണമാകുമെന്നും പറയുന്നു.

Comments: